Sunday, November 22, 2009

ബൈബിൾ പുതിയ നിയമം

മത്തായി എഴുതിയ സുവിശേഷം
1 അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി
2 അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു.ഇസഹാക്ക് യാക്കോ‍ബിന്റെയും യക്കോ‍ബ് യൂദായുടെയും സഹോദരന്മാരുടേയും പിതാവായിരുന്നു. 3 താമാറിൽ നിന്നു ജനിച്ച പേരസിന്റെയും സേരായുടെയും പിതാവായിരുന്നു യൂദാ.പേരെസ് ഹെസ്രൊന്റെയും ഹെസ്രൊൻ ആരാമിന്റെയും പിതാവായിരുന്നു. 4 ആരാം ആമിനാദാബിന്റെയും ആമിനദാബ് നഹ്ഷൊന്റെയും നഹ്ഷൊൻ സൽമോന്റെയും പിതാവായിരുന്നു. 5-6 സൽമോൻ റാഹാബിൽ നിന്നു ജനിച്ച ബോവാസിന്റെയും ബോവാസ് റൂത്തിൽ നിന്നു ജനിച്ച ഓബദിന്റെയും ഓബദ് ജസ്സെയുടെയും ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു.
ദാവീദ് ഊറിയായുടെ ഭാര്യയിൽനിന്നു ജനിച്ഛ സോളമന്റെ പിതാവായിരുന്നു. 7 സോളമൻ റാഹോബോവാമിന്റെയും റാഹോബോവാം അബിയായുടെയും അബിയ ആസായുടെയും പിതാവായിരുന്നു. 8-10 ആസാ യൊസഫാത്തിന്റെയും യൊസഫാത്ത് യൊറാമിന്റെയും യൊറാം ഓസിയായുടെയും ഓസിയാ യോദാമിന്റെയും യൊദാം ആഹാസിന്റെയും ആഹാസ് ഹെസക്കിയായുടെയും ഹെസക്കിയാ മനാസ്സെയുടെയും മനസ്സെ ആമൊസിന്റെയും ആമൊസ് ജൊസിയായുടെയും പിതാവായിരുന്നു. 11 ബാബിലോൺ പ്രവാസകലതു ജനിച്ച യാക്കൊണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു ജൊസിയാ.
12 യാക്കൊണിയാ ബാബിലൊൺ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും സലാത്തിയേൽ സൊറോബാബേലിന്റെയും പിതാവായിരുന്നു.13-15 സൊറൊബാബേൽ അബിയൂദിന്റെയും അബിയൂദ് എലിയാക്കിമിന്റെയും എലിയാക്കിം ആസോറിന്റെയും ആസോർ സാദൊക്കിന്റെയും സാദൊക്ക് അക്കീമിന്റെയും അക്കിം എലിയൂദിന്റെയും എലിയൂദ് എലെയാസറിന്റെയും എലെയാസർ മാ‍ദാന്റെയും മാദാൻ യാക്കൊബിന്റെയും പിതാവായിരുന്നു.16 യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു.അവളിൽനിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
17 ഇങ്ങനെ,അബ്രാഹം മുതൽ ദാവീദുവരെ പതിനാലും ദാവീദുമുതൽ ബാബിലൊൺ പ്രവാസംവരെ പതിനാലും ബാബിലൊൺ പ്രവാസം മുതൽ ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്.
യേശുവിന്റെ ജനനം
18യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ,അവർ സഹവസിക്കുന്നതിനുമുൻപ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടൂ.19 അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്സ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. 20 അവൻ ഇതേക്കുറിച്ഛ് ആലോചിച്ചുകൊണ്ദ് ഇരിക്കെ ,കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനൊടു പറൻഞ്ഞൂ : ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട.അവൾ ഗർഭംധരിച്ചിരിക്കുന്നതു പരിശുദ്ധാത്മാവിൽ നിന്നാണ്.അവൾ ഒരു പുത്രനെ പ്രസവിക്കും.നീ അവന് യേശു എന്നു പേരിടണം.എന്തെന്നാൽ,അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും. 22 കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. 23 ദൈവം നമ്മൊടുകൂടെ എന്നർഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്നു കർത്താവ് പ്രവാചകൻ മുഖേന അരുളിച്ചെയ്തതു പൂർത്തിയാകാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. 24 ജോസഫ് നിദ്രയിൽനിന്ന് ഉണർന്ന്,കർത്താവിന്റെ ദൂതൻ കല്പിച്ചതുപൊലെ പ്രവർത്തിച്ചു; അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു. 25 പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവൻ അറിഞ്ഞില്ല;അവൻ ശിശുവിന് യേശു എന്നു പേരിട്ടു.
ജ്ഞാനികളുടെ സന്ദർശനം
2. 1 ഹേറോദേസ് രാജാവിന്റെ കാ‍ലത്ത് യൂദയായിലെ ബേത് ലെഹെമിൽ യേശു ജനിച്ചപ്പൊൾ പൌരസ്ത്യ ദേശത്തുനിന്നു ജ്ഞാനികൾ ജറുസലേമിലെത്തി. 2 അവർ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്. 3 ഇതുകേട്ട് ഹേറൊദേസ് രാജാവ് അസൊസ് ഥനായി;അവനോടൊപ്പം ജറുസലെം മുഴുവനും. 4 അവൻ പ്രധാനപുരോഹിതന്മാരേയും ജനത്തിന്റെയിടയിലെ നിയമജ്ഞരേയും വിളിച്ചുകൂട്ടി,ക്രിസ്തു എവിടെയണ് ജനിക്കുന്നതെന്നു ചോദിച്ചു. 5 അവർ പറഞ്ഞു: യൂദയായിലെ ബേത് ലഹെമിൽ.പ്രവാചകൻ എഴുതിയിരിക്കുന്നു: 6 യൂദയായിലെ ബേത് ലഹേമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങളിൽ ഒട്ടൂം താഴെയല്ല;എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവൻ നിന്നിൽ നിന്നാണ് ഉദ്ഭവിക്കുക. 7 അപ്പൊൾ ഹേറൊദേസ് ആ ജ്ഞാനികളെ രഹസ്സ്യമായി വിളിച്ച് , നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പൊഴെന്നു സൂക്ഷ്മമായി അന്വേഷിച്ചറിഞ്ഞു. 8 അവൻ അവരെ ബേത് ലഹേമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക;അവനെ കണ്ടുകഴിയുമ്ബൊൽ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നേയും അറിയിക്കുക. 9 രാജാവു പറഞ്ഞതുകേട്ടിട്ട് അവർ പുറപ്പെട്ടു.കിഴക്ക് കണ്ട നക്ഷത്രം അവർക്കുമുൻപെ നീങ്ങിക്കൊണ്ടിരുന്നു.അതു ശിശു കിടക്കുന്ന സ്ഥലതിനു മുകളിൽ വന്നു നിന്നു. 10 നക്ഷത്രം കണ്ടപ്പൊൽ അവർ അത്യധികം സന്തോഷിച്ചു. 11 അവർ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുംബിട്ടു ആരാധിക്കുകയും ചെയ്തു.നിക്ഷേപ പാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയർപ്പിച്ചു. 12 ഹേറൊദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവർ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.
ഈജിപ്തിലേക്കുള്ള പാലായനം
13 അവർ പൊയ്ക്കഴിഞ്ഞപ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ജോസഫിനൊടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പാലയനം ചെയ്യുക.ഞാൻ പറയുന്നതു വരെ അവിടെ താമസിക്കുക.ഹേറോദേസ് ശിശുവിനെ വധിക്കാൻ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. 14 അവൻ ഉണർന്ന് , ശിശുവിനെയും അമ്മയെയും കൂട്ടി,ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി, 15 ഹേറോദേസിന്റെ മരണം വരെ അവിടെ വസിച്ചു. ഈജിപ്തിൽ നിന്നു ഞാൻ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവചകനിലൂടെ കർത്താവ് അരുൾചെയ്തതു പൂർത്തിയകാനാണ് ഇതു സംഭവിച്ചത്. 16 ജ്ഞാനികൾ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോക്ഷാകുലനായി.അവരിൽനിന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവൻ ബേത് ലഹേമിലേയും സമീപപ്രദേശങ്ങളിലേയും രണ്ടും അതിൽ താഴെയും വയസ്സുള്ള എല്ലാ ആൺകുട്ടികളെയും ആളയച്ചു വധിച്ചു. 17 ഇങ്ങനെ,ജറമിയാപ്രവാചകൻ വഴി അരുൾച്ചെയ്യപ്പെട്ടതു പൂർതിയാ‍യി. 18 റാമായിൽ ഒരു സ്വരം,വലിയ കരച്ചിലും മുറവിളിയും.റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു.അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം.എന്തെന്നാൽ, അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.